കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകന്‌ ഒരൊറ്റ രാത്രിയില്‍ രണ്ട്‌ കല്യാണം

  • By Shabnam Aarif
Google Oneindia Malayalam News

Marriage
സമാറ: രണ്ടു പെണ്‍കുട്ടികളോട്‌ പ്രണയം തോന്നുയായും അതില്‍ ഒരാളെ തിരഞ്ഞെടുത്ത്‌ വിവാഹം കഴിക്കുകയും സാധാരണ നടക്കാറുള്ളതാണ്‌. എന്നാല്‍ ഒരേസമയം രണ്ടാളെ പ്രണയിക്കുകയും രണ്ടു പേരെയും വിവാഹം കഴിക്കുകയും ചെയ്‌തിരിക്കുകയാണ്‌ അബ്ദുല്‍ റഹ്മാന്‍ നയീഫ്‌ അല്‍ ഒബെയ്‌ദി എന്ന ഇറാഖി കര്‍ഷകന്‍. അതും ഒറ്റ രാത്രിയില്‍.

ഇറാഖിലെ ഒരു ഉള്‍ഗ്രാമത്തിലാണ്‌ രസകരമായ ഈ ഇരട്ട കല്യാണം നടന്നിരിക്കുന്നത്‌. കര്‍ഷകനായ ഒബെയ്‌ദി തന്റെ ബന്ധുക്കള്‍ കൂടിയായ ഒരു 22കാരിയെയും 17കാരിയെയും ആണ്‌ ഒന്നിച്ച്‌ വിവാഹം ചെയ്‌തിരിക്കുന്നത്‌.

ഇരു വധുക്കളുടെയും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അത്ഭുതപ്പെട്ടെങ്കിലും ആവേശത്തോടെ തന്നെ വിവാഹത്തില്‍ പങ്കെടുത്തു. ഒബെയ്‌ദിന്റെ അച്ഛനമ്മമാര്‍ക്ക്‌ മകന്‍ ഒന്നിച്ച്‌ രണ്ടു പേരെ വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പ്‌ ഉണ്ടായില്ലെങ്കിലും ബന്ധുക്കളില്‍ ചിലര്‍ ശക്തമായിത്തന്നെ എതിര്‍ത്തുവത്രെ.

താന്‍ ഇഷ്‌ടപ്പെടുന്ന രണ്ടു പെണ്‍കുട്ടികളെയും ഒരുമിച്ച്‌ സ്വന്തമാക്കാനുള്ള തീരുമാനമെടുക്കാന്‍ വെറും ഒരുമാസമേ എടുത്തുള്ളൂ എന്ന്‌ ഒബെയ്‌ദി.

English summary
A 22-year-old Iraqi farmer, fell in love with two women, but instead of choosing between them, he married both in one night in a small village in central Iraq.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X