ആന്റണി-കരുണാനിധി കൂടിക്കാഴ്‌ച ചെന്നൈയില്‍

കരുണാനിധിുമായുള്ള ചര്‍ച്ചയ്‌ക്കായി ശനിയാഴ്‌ച തന്നെ ആന്റണി തമിഴ്‌നാട്ടിലെത്തി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തിന് പുറമെ കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിക്കുമ്പോള്‍ ഡിഎംകെ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്ന കാര്യവും ചര്‍ച്ച ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കരുണാനിധിയുെട വസതിയിലാണ് കൂടിക്കാഴ്‌ച നടത്തുക.
രാഷ്ട്രപതി സ്ഥാനത്തേക്ക് തമിഴ്‌നാട്ടുകാരനും മുന്‍ രാഷ്ട്രപതിയുമായ എപിജെ അബ്ദുല്‍കലാമിന് ഒരവസരം കൂ
ടി നല്‍കണമെന്ന ആവശ്യ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആന്റണി, കരുണാനിധി കൂടിക്കാഴ്‌ച.
എന്നാല്‍ കോണ്‍ഗ്രസ് ആരെയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ഉദ്ദേശിക്കുന്നത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ തീരുമാനം പുറത്തറിയിച്ചിട്ടില്ല. എല്ലാ ഘടകകക്ഷികളുമായി ഒരു സമാവായത്തിലെത്തിയാല്‍ മാത്രമേ ഈ പ്രഖ്യാപനം പ്രതീക്ഷിക്കാന്‍ പറ്റൂ. ഇടതുപക്ഷത്തിന്റെ കൂടി പിന്തുണ ലഭിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനായാല്‍ യുപിഎക്ക് കാര്യങ്ങള്‍ എളുപ്പമാവും.












Click it and Unblock the Notifications