സര്‍വ്വകലാശാലയില്‍ പെരുങ്കള്ളന്‍മാര്‍:മുരളീധരന്‍

സര്‍വ്വകലാശാലയുടെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സ്‌ലര്‍ സംശയത്തിന്റെ നിഴലിലാണ് എന്നും കെ മുരളീധരന്‍ ആരോപിച്ചു. മലബാര്‍ മേഖലയുടെ വികസനത്തിനായി സ്ഥാപിച്ച കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഭൂമി സ്വകാര്യ ട്രസ്റ്റുകള്‍ക്ക് കൈമാറാന്‍ ശ്രമിച്ചത് പൊറുക്കാനാവാത്ത തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ എംകെ മൂനീര്‍ കുഞ്ഞാലിക്കുട്ടി എന്നിവരുടെ ബന്ധുക്കള്‍ ചെയര്‍മാന്‍മാരായ സൊസൈറ്റികള്‍ക്ക് 40 ഏക്കറോളം ഭൂമി പതിച്ചു നല്‍കിയത് വിവാദമായ സാഹചര്യത്തിലാണ് യുഡിഎഫ് ഘടകകക്ഷിയായ മുസ്ലീം ലീഗിനെതിരെ കെ മുരളീധരന്റെ പരസ്യ പ്രസ്‌താവന.
36 സ്വാശ്രയ കോളേജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനവും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഈ 36 കോളേജുകളില്‍ 28ഉം ലീഗുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവയാണ് എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications