കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഇപ്പോഴും സിമി സജീവം

  • By Super
Google Oneindia Malayalam News

Be Head
തിരുവനന്തപുരം: നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഇപ്പോഴും സജീവമാണെന്ന് സംസ്ഥാന സര്‍ക്കാര്‍. സിമിയുടെ കേസ് പരിഗണിക്കുന്ന ട്രിബൂണലിനു നല്‍കാനുള്ള സത്യവാങ് മൂലത്തിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി വികെ ഷാലിയുടെ നേതൃത്വത്തിലുള്ള ട്രിബൂണല്‍ മെയ് 3,4,5 തിയ്യതികളില്‍ കേരളത്തിലെത്തി തെളിവുകള്‍ ശേഖരിക്കും. 2008നുശേഷം നടന്ന എട്ടോളം സംഭവങ്ങളില്‍ സിമിയുടെ സാന്നിധ്യമുണ്ട്. തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവമാണ് ഏറ്റവും ഒടുവിലത്തേത്.

കൈവെട്ടു കേസില്‍ പിടിയിലായവരെല്ലാം എന്‍ഡിഎഫ്-എസ്ഡിപിഐ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സംഘടനകളുടെ മൂലധന താല്‍പ്പര്യപ്രകാരം പ്രവര്‍ത്തിക്കുന്ന പത്രത്തിന്റെ തലപ്പത്തിരിക്കുന്ന പലരും സിമിയുമായി അടുത്തു ബന്ധമുള്ളവരോ മുന്‍ ഭാരവാഹികളോ ആണ്. കേസില്‍ ഉള്‍പ്പെട്ട ചിലര്‍ പത്രവുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചിരുന്നതായും ആരോപണമുയര്‍ന്നിരുന്നു.

മറ്റു സംഘടനകളുടെ മറവിലാണ് സിമി ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട സംഘടനകളിലെല്ലാം തന്നെ സിമി അനുഭാവികള്‍ നുഴഞ്ഞുകയറിയതായും സത്യവാങ് മൂലത്തില്‍ സൂചനയുണ്ട്.

കേരളത്തിലെ ഉള്‍വനങ്ങള്‍ കേന്ദ്രീകരിച്ച് തീവ്രവാദപ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് വനം മന്ത്രി കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. പണം നല്‍കി ആദിവാസികളെ വരുതിയിലാക്കിയാണ് പരിശീലനപരിപാടികള്‍ നടക്കുന്നത്.

English summary
Simi still active in state: Kerala. Members of SDPI, NDF and Jamaat Islami, who are involved in terror activities, are trying to enter political parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X