സേ പരീക്ഷ മെയ് 14 മുതല്‍ 18 വരെ

പരീക്ഷാര്‍ത്ഥികള്‍ അപേക്ഷയും പരീക്ഷാഫീസും അവര്‍ 2012 മാര്‍ച്ചില്‍ പരീക്ഷക്ക് രജിസ്‌റര്‍ ചെയ്ത പരീക്ഷാകേന്ദ്രം ഹെഡ്മാസ്‌റര്‍ക്ക്/സൂപ്രണ്ടിന് മെയ് മൂന്നിന് വൈകുന്നേരം നാല്മണിക്ക് മുമ്പ് സമര്‍പ്പിക്കണം.
ഓരോ പരീക്ഷാകേന്ദ്രം പ്രഥമാദ്ധ്യാപകരും തങ്ങളുടെ സ്‌കൂളില്‍ സേ പരീക്ഷ എഴുതാന്‍ യോഗ്യരായ പരീക്ഷാര്‍ത്ഥികളെ തിരിച്ചറിഞ്ഞ് പരീക്ഷാര്‍ത്ഥികളില്‍ നിന്നും അപേക്ഷാ ഫോറവും ഫീസും വാങ്ങേണ്ടതും മെയ് മൂന്നിന് വൈകുന്നേരം നാല് മണിക്കു മുമ്പായി തങ്ങളുടെ വിദ്യാഭ്യാസ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സേ പരീക്ഷാ കേന്ദ്രം ചീഫ് സൂപ്രണ്ടുമാര്‍ക്ക് കൈമാറണം.
സേ പരീക്ഷ എഴുതാന്‍ യോഗ്യരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സേ പരീക്ഷ സംബന്ധമായ അറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് എല്ലാ പരീക്ഷാകേന്ദ്രം പ്രഥമാദ്ധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്. കൂടുതല്‍ നിര്‍ദ്ദേശങ്ങളും അപേക്ഷാ ഫോറവും www.keralapareekshabhavan.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.












Click it and Unblock the Notifications