മുംബൈ: അമേരിക്കന്‍ സൂചികകളില്‍ നിന്നുള്ള പ്രചോദനം ഉള്‍കൊണ്ട് ഇന്ത്യന്‍ ഓഹരി വിപണി മുന്നേറ്റം കാഴ്ചവെച്ചു. ഫെഡറല്‍ റിസര്‍വില്‍ നിന്നും അനുകൂലമായ ചില തീരുമാനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഐടിമേഖല തിളങ്ങിയതാണ് അനുഗ്രഹമായത്. സെന്‍സെക്‌സ് 131.47 പോയിന്റ് വര്‍ധിച്ച് 17318.81ലും നിഫ്റ്റി 39.15 ഉയര്‍ന്ന് 5248.15ലും ക്ലോസ് ചെയ്തു.
പാന്റലൂണ്‍ റീട്ടെയില്‍, റിലയന്‍സ് പവര്‍ലിമിറ്റഡ്, ജെയിന്‍ ഇറിഗേഷന്‍, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, ബാങ്ക് ഓഫ് ഇന്ത്യ ഓഹരികള്‍ അഞ്ചു ശതമാനത്തോളം വളര്‍ച്ച നേടി. എന്നാല്‍ ഒറിയന്റല്‍ ബാങ്ക്, ഹിന്ദ് കോപ്പര്‍, ജിഎംആര്‍ ഇന്‍ഫ്രാ, എന്‍ജിനീയേഴ്‌സ് ഇന്ത്യ, ഐഡിയ സെല്ലുലാര്‍ ഓഹരികള്‍ക്ക് കനത്ത തിരിച്ചടിയേറ്റു.
പ്രമുഖ കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 5.30 പോയിന്റും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6.9 പോയിന്റും ഐസിഐസിഐ ബാങ്ക് 12.55 പോയിന്റും മുന്നോട്ടുകയറി.