തമിഴ്‌നാട് എമര്‍ജന്‍സി നമ്പര്‍ 100

അമേരിക്കയില്‍ നിലവിലുള്ള സംവിധാനമാണിത്. 911 എന്ന പൊതു എമര്‍ജന്‍സി നമ്പറാണ് അമേരിക്കയിലുള്ളത്. ഇതിന്റെ മാതൃക പിന്തുടര്‍ന്നാണ് വ്യത്യസ്ത സേവനങ്ങളെ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് ശ്രമിക്കുന്നത്.
100 വിളിച്ചാല്‍ നിലവില്‍ ചെന്നൈ, മധുര, ട്രിച്ചി എന്നീ നഗരങ്ങളില്‍ മാത്രമാണ് അതു പോലിസ് സ്‌റ്റേഷനില്‍ അടിക്കുക. മറ്റു പ്രദേശങ്ങളില്‍ അതാത് സ്ഥലത്തെ പോലിസ് സ്‌റ്റേഷന്‍ നമ്പര്‍ തന്നെ വിളിക്കണം.
ഒട്ടുമിക്ക സാഹചര്യങ്ങളിലും ഒന്നിലേറെ ഏജന്‍സികളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വരുന്നുവെന്ന തിരിച്ചറിവാണ് ഈ മാറ്റത്തെ കുറിച്ച് ചിന്തിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്. ഉദാഹരണമായി തീപ്പിടുത്തമുണ്ടായി ഫയര്‍ഫോഴ്‌സിനെ വിളിച്ചാല്‍ ഫയര്‍ഫോഴ്‌സ് ടീം മാത്രമേ എത്തൂ. അതേ സമയം പൊതു നമ്പറായാല്‍ പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍കൊണ്ട് പോലിസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എന്നിവ ഒന്നിച്ച് സംഭവസ്ഥലത്തെത്തും.












Click it and Unblock the Notifications