യുഡിഎഫില്‍ അവഗണനയെന്ന് എംവിആര്‍

ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് തിങ്കളാഴ്ച കത്തു നല്‍കും.യുഡിഎഫിലെ മുസ്‌ലിംലീഗ് അപ്രമാദിത്വത്തില്‍ പ്രതിഷേധമുണ്ടെന്ന് പറഞ്ഞ എംവിആര്‍ മുന്നണി വിടുന്ന കാര്യത്തെ കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നും വ്യക്തമാക്കി.മുസ്‌ലിം ലീഗ് ചോദിച്ചപ്പോള്‍ തന്നെ അഞ്ചാം മന്ത്രിയെ നല്‍കിയത് അവരെ പിണക്കാതിരിക്കാനാണ്.
യുഡിഎഫില്‍ ഇപ്പോള്‍ ഐക്യമില്ലാത്ത സ്ഥിതിവിശേഷമാണുള്ളത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഈ രീതിയില്‍ മുന്നോട്ടു പോകാനാവില്ല. യുഡിഎഫ് നേതാക്കള്‍ യോജിച്ച് മുന്നോട്ടു പോകാത്തത് നെയ്യാറ്റിന്‍കരയിലെ യുഡിഎഫിന്റെ വിജയത്തെ ബാധിക്കുമെന്നും എംവിആര്‍ പറഞ്ഞു.












Click it and Unblock the Notifications