കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫില്‍ അവഗണനയെന്ന് എംവിആര്‍

  • By Nisha Bose
Google Oneindia Malayalam News

M V Raghavan
തിരുവനന്തപുരം: യുഡിഎഫില്‍ ചെറുകക്ഷികള്‍ കടുത്ത അവഗണന നേരിടുന്നുണെടന്ന് സിഎംപി സംസ്ഥാന സെക്രട്ടറി എംവി രാഘവന്‍. തങ്ങളെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് സിഎംപിക്ക് അനുവദിച്ച ബോര്‍ഡ്-കോര്‍പ്പറേഷന്‍ ചെയര്‍മാന്മാരെയും അംഗങ്ങളെയും പിന്‍വലിക്കുമെന്നും എംവിആര്‍ വ്യക്തമാക്കി. അവരുടെ രാജിക്കത്ത് താന്‍ എഴുതിവാങ്ങിയിട്ടുണ്ട്.

ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് തിങ്കളാഴ്ച കത്തു നല്‍കും.യുഡിഎഫിലെ മുസ്‌ലിംലീഗ് അപ്രമാദിത്വത്തില്‍ പ്രതിഷേധമുണ്ടെന്ന് പറഞ്ഞ എംവിആര്‍ മുന്നണി വിടുന്ന കാര്യത്തെ കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നും വ്യക്തമാക്കി.മുസ്‌ലിം ലീഗ് ചോദിച്ചപ്പോള്‍ തന്നെ അഞ്ചാം മന്ത്രിയെ നല്‍കിയത് അവരെ പിണക്കാതിരിക്കാനാണ്.

യുഡിഎഫില്‍ ഇപ്പോള്‍ ഐക്യമില്ലാത്ത സ്ഥിതിവിശേഷമാണുള്ളത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഈ രീതിയില്‍ മുന്നോട്ടു പോകാനാവില്ല. യുഡിഎഫ് നേതാക്കള്‍ യോജിച്ച് മുന്നോട്ടു പോകാത്തത് നെയ്യാറ്റിന്‍കരയിലെ യുഡിഎഫിന്റെ വിജയത്തെ ബാധിക്കുമെന്നും എംവിആര്‍ പറഞ്ഞു.

English summary
M V Raghavan appears to have come full circle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X