• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വായ്പ ലഭിച്ചില്ല; വിദ്യാര്‍ഥിനി ജീവനൊടുക്കി

  • By Nisha Bose
Google Oneindia Malayalam News

കോട്ടയം: വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. കുടമാളൂര്‍ ഗോപികയില്‍ ശ്രീകാന്തിന്റെയും ബിന്ദുവിന്റെയും മകള്‍ ശ്രുതി (20) ആണ് മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ശ്രുതി തിങ്കളാഴ്ച പുലര്‍ച്ചെ 7.15ഓടെയാണ് മരിച്ചത്.
തിരുപ്പതി ചൈതന്യ നഴ്‌സിംഗ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പുളിഞ്ചുവടുള്ള കുടമാളൂര്‍ ശാഖയില്‍ ശ്രുതി വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു.രണ്ടാം വര്‍ഷത്തിലേയ്ക്ക് പ്രവേശനം ലഭിച്ചിട്ടും ശ്രുതിയ്ക്ക് വിദ്യാഭ്യാസ വായ്പ ലഭിച്ചില്ല.

ഫീസ് നല്‍കാന്‍ സാധിക്കാതെ വന്നതോടെ കോളേജ് അധികൃതര്‍ ശ്രുതിയെ മാനസികമായി പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനി അഞ്ചുമാസം മുന്‍പ് പഠനം ഉപേക്ഷിച്ചു. കടുത്ത മനോവിഷമത്തിലായിരുന്ന ശ്രുതി രണ്ടാഴ്ച മുന്‍പ് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ശ്രുതിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച എച്ച്ഡിഎഫ്‌സി ബാങ്ക് കുടമാളൂര്‍ ശാഖയ്‌ക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. അയ്മനം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ താമസക്കാരിയായ ശ്രുതിക്ക് എച്ച്ഡിഎഫ്‌സി ബാങ്കിലേ അപേക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നിട്ടും മറ്റേതെങ്കിലും ബാങ്കിനെ സമീപിക്കാന്‍ ശാഖാ മാനേജര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലടക്കം ഇതു സംബന്ധിച്ച പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് ശ്രുതിയുടെ അച്ഛന്‍ ശ്രീകാന്ത് പറയുന്നു.

English summary
A second year nursing student committed suicide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X