Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളീധരന്‌ മറുപടിയുമായി ഉമ്മന്‍ ചാണ്ടി

Oommen Chandy
കോഴിക്കോട്‌: കാലിക്കറ്റ്‌ സര്‍വ്വകലാശാലയുടെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്‌ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണ്ട എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിടണം എന്ന്‌ ഞായറാഴ്‌ച കെ മുരളീധരന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണിത്‌.

ഇല്ലാത്ത കാര്യം ഉണ്ടാക്കുകയാണ്‌ ചിലര്‍ ചെയ്യുന്നത്‌. കാലിക്കറ്റ്‌ സര്‍വ്വകലാശാലയുടെ ഒരിഞ്ച്‌ ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ല. നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞു.

സര്‍വ്വകലാശാലയുടെ ഭൂമി സര്‍ക്കാര്‍ താല്‍പര്യത്തിന്‌ വിരുദ്ധമായി ആര്‍ക്കും വിട്ടുകൊടുക്കില്ല. സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കണമെങ്കില്‍ മന്ത്രിസഭ തീരുമാനിക്കണം. ഇതുവരെ മന്ത്രിസഭ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിട്ടില്ല.

കാലിക്കറ്റ്‌ സര്‍വ്വകലാശാലയുടെ തലപ്പത്ത്‌ പെരുങ്കള്ളന്‍മാരാണ്‌ ഇരിക്കുന്നു എന്നത്‌ യാഥാര്‍ത്ഥ്യമാണ്‌ എന്നാണ്‌ കെ മരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നത്‌. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട്‌ വൈസ്‌ ചാന്‍സലര്‍ സംശയത്തിന്റെ നിഴലിലാണ്‌ എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കോണ്‍ഗ്രസിലെ തന്നെ നേതാവായ മുരളീധരന്‍ ഉന്നയില്ല ആരോപണങ്ങള്‍ക്ക്‌ വിശദീകരണം നല്‍കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+