പക്ഷി ഇടിച്ചു; കരിപ്പൂരില്‍ വിമാനം തിരിച്ചിറക്കി

തിങ്കളാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ എന്‍ജിന് തകരാര്‍ സംഭവിച്ചിരുന്നു. ഉടന്‍ തന്നെ പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടുകയും വിമാനം തിരിച്ചിറക്കുകയുമായിരുന്നു.
വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനത്തിലെ യാത്രക്കാരെ ഹോട്ടലുകളിലേയ്ക്ക് മാറ്റിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ഇവര്‍ക്ക് പകരം വിമാനം ഏര്‍പ്പെടുത്തിയേക്കും.












Click it and Unblock the Notifications