893 പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

തിങ്കളാഴ്‌ച നടന്ന പി എസ് സിയുടെ അടിയന്തിര യോഗത്തിലാണ് കാലാവധി നീട്ടാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. പ്രത്യേക അധികാരം ഉപയോഗിച്ച് റാങ്ക് ലിസ്‌റ്റ് നീട്ടിയ ചെയര്‍മാന്റെ തീരുമാനം റദ്ദ് ചെയ്‌താണ് പുതിയ തീരുമാനം യോഗം ഐകകണ്ഡേന എടുത്തത്.
റാങ്ക് ലിസ്‌റ്റുകലുടെ കാലാവധി നീട്ടണമെന്ന സര്‍ക്കാറിന്റെ ആവശ്യം പ്രത്യേക വിവേചനാധികാരം ഉപയോഗിച്ച് പി എസ് സി ചെയര്‍മാന്‍ നേരത്തെ അംഗീകരിച്ചിരുന്നു.
മെയ് ഏഴിന് ചേരാനിരുന്ന യോഗം ബോര്‍ഡ് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തിരമായാണ് തിങ്കളാഴ്‌ച ചേര്‍ന്നത്.












Click it and Unblock the Notifications