കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജനക്പുര്‍ ജില്ലയിലെ രമാനന്ദ് ചൗക്കിലാണ് സംഭവം. കാഠ്മണ്ഡുവില്‍ നിന്നും 250 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ഈ പ്രദേശം.
രഞ്ജു ഝാ(32), ബിമല്‍ ചരണ്‍, ജഗഡു മണ്ഡല്‍, സുരേഷ് ഉപാധ്യായ് എന്നിവരാണ് കൊല്ലപ്പെട്ടത്. ജനതാന്ത്രിക് തരൈ മുക്തി മോര്‍ച്ചയാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് സംശയിക്കുന്നു.
പുതിയ ഭരണഘടനയില്‍ മിഥിലാ എന്ന പേരില്‍ പുതിയ സംസ്ഥാനം വേണമെന്നാവശ്യമുയര്‍ത്തി പോരാട്ടം നടത്തുന്നവര്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് പ്രഖ്യാപിച്ച സ്ഥലത്തിനടുത്തായ ഒരു മോട്ടോര്‍ സൈക്കിളിലാണ് ബോംബ് ഘടിപ്പിച്ചിരുന്നത്.
A bomb went off at Ramananda Chowk in Janakpur on Monday, killing four persons and injuring at least 30 others.
Those killed in the blast have been identified as Ranju Jha, 32, Bimal Charan and Jhagadu Mandal. One another Suresh Upadhyay succumbed to injuries while undergoing treatment.