കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈറ്റാനിക് രണ്ട് ഒരുങ്ങുന്നു

Google Oneindia Malayalam News

സിഡ്‌നി: ആസ്‌ത്രേലിയന്‍ കോടീശ്വരനായ ക്ലൈവ് പാല്‍മര്‍ പുതിയൊരു ടൈറ്റാനിക് കപ്പല്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മഞ്ഞുമലയില്‍ തട്ടി തകര്‍ന്ന ടൈറ്റാനിക്കിന്റെ രൂപത്തിലാണ് പുതിയതും നിര്‍മ്മിക്കുന്നത്. പക്ഷേ, ഏറ്റവും ആധുനിക സാങ്കേതിക സൗകര്യങ്ങളോടെയായിരിക്കും പുതിയ ടൈറ്റാനിക്കിന്റെ വരവ്.

Clive Palmer

അടുത്ത വര്‍ഷം അവസാനത്തോടു കൂടി നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാണ് പാല്‍മര്‍ പദ്ധതിയിട്ടുള്ളത്. 2016ഓടെ കപ്പല്‍ വെള്ളത്തിലിറങ്ങും.

ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ സിഎസ്‌സി ജിന്‍ലിങ് ഷിപ്പ്‌യാര്‍ഡും പാല്‍മറുടെ കമ്പനിയും ഒപ്പുവെച്ചുകഴിഞ്ഞു. ആദ്യത്തെ ടൈറ്റാനിക്കിനെ പോലെ ഓരോ ഇഞ്ചിലും ആഡംബരം. അതാണ് വിഭാവനം ചെയ്യുന്നത്. ടൈറ്റാനിക് കടലില്‍ മുങ്ങിയതിന്റെ നൂറാം വാര്‍ഷികം കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളിലാണ് ഈ പ്രഖ്യാപനം എന്ന പ്രത്യേകതയുമുണ്ട്.

1912 ഏപ്രില്‍ 15നാണ് കപ്പല്‍ മുങ്ങിയത്. അക്കാലത്തെ ഏറ്റവും വലിയ ആഡംബരകപ്പലായിരുന്നു അത്. 1500 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. സൗത്താംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള കന്നിയാത്രയില്‍ തന്നെയായിരുന്നു അപകടം. 2016ല്‍ ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്കാണ് ടൈറ്റാനിക് രണ്ടിന്റെ യാത്ര പ്ലാന്‍ ചെയ്തിട്ടുള്ളത്.

English summary
Clive Palmer, one of Australia's richest men, has commissioned a Chinese state-owned company to build a 21st Century version of the Titanic.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X