അസമില്‍ ബോട്ടുമറിഞ്ഞ് നൂറിലേറെ മരണം

350 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഫെറി മറിഞ്ഞതിനെ തുടര്‍ന്ന് 200ഓളം പേരെ കാണാതായിട്ടുണ്ട്. 40 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. 25 ഓളം പേര്‍ നീന്തി രക്ഷപ്പെട്ടിട്ടുണ്ട്. കാണാതായവരില്‍ ഭൂരിഭാഗം പേരും മുങ്ങിമരിച്ചിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. പോലിസിനെ കൂടാതെ സൈന്യവും ബിഎസ്എഫും, ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. പക്ഷേ, മോശം കാലാവസ്ഥയും നദിയിലെ ശക്തമായ ഒഴുക്കും ഇരുട്ടും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നുണ്ട്.
കൊടുങ്കാറ്റാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. മുങ്ങല്‍ വിദഗ്ധര്‍ പരമാവധി ആളുകളെ രക്ഷാപ്പെടുത്താനുള്ള ശ്രമത്തിലാണ്-എന്‍ഡിആര്‍എഫ് കമാന്റന്റ് അലോക് കുമാര്‍ സിങ് അറിയിച്ചു.
ജില്ലാ ഭരണകൂടം മേഖലയില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജലേശ്വരിലാണ് മറ്റൊരു ബോട്ട് മറിഞ്ഞത്. ഇതില്‍ സഞ്ചരിച്ചിരുന്ന 12 യാത്രക്കാരെ കാണാതായിട്ടുണ്ട്. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.












Click it and Unblock the Notifications