Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ വ്യവസ്ഥകള്‍ റദ്ദാക്കാം: ഇറ്റലി

Italian Ship
ദില്ലി: കടലില്‍ മത്സ്യതൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ടുണ്ടായ ഒത്തുതീര്‍പ്പുകരാറിലെ വിവാദ വ്യവസ്ഥകള്‍ റദ്ദാക്കാമെന്ന് ഇറ്റലി അറിയിച്ചു. ഒത്തുതീര്‍പ്പ് കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണിത്.

വെടിയേറ്റു മരിച്ച മത്സ്യതൊഴിലാളികളുടെ ആശ്രിതരുമായുണ്ടാക്കിയ കരാര്‍ അവരുടെ നന്‍മയെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു. കരാറില്‍ നിയമവിരുദ്ധമായെന്തെങ്കിലും ഉള്ളതായി കോടതിയ്ക്ക് ബോധ്യപ്പെടുകയാണെങ്കില്‍ ആ വ്യവസ്ഥകള്‍ റദ്ദാക്കാം. മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയ തുക തിരിച്ചുവേണ്ടെന്നും ഇറ്റാലിയന്‍ അധികൃതര്‍ കോടതിയെ അറിയിച്ചു.

ഒത്തുതീര്‍പ്പ് കരാര്‍ വെറും പാഴ്ക്കടലാസാണെന്ന് പറഞ്ഞ കോടതി കേസില്‍ സാക്ഷികളായ നാവികരെ ആവശ്യമുള്ള സമയത്ത് എത്തിക്കാമെന്ന് ഇറ്റലി ഉറപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു ഉറപ്പ് ഇറ്റലി നല്‍കുകയാണെങ്കില്‍ മാത്രമേ കപ്പല്‍ വിട്ടുനല്‍കാനാവൂ എന്നും കോടതി പറഞ്ഞു.

ക്രിമിനല്‍ നടപടിക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കണം കപ്പല്‍ വിട്ടുകൊടുക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. കപ്പല്‍ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിനെതിരേ കപ്പലുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+