എല്‍ഡിഎഫിന്റെ മോഹം നടക്കില്ലെന്ന് ചെന്നിത്തല

യുഡിഎഫില്‍ വിള്ളലുണ്ടാക്കാനുള്ള സിപിഎം ശ്രമം സ്വപ്‌നമായി അവശേഷിക്കുകയേയുള്ളൂ. പരാജയഭീതി കാരണം സിപിഎം നെയ്യാറ്റിന്‍കരയില്‍ അക്രമം അഴിച്ചു വിടുകയാണ്. ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്‍ഡിഎഫ് വിട്ടുപോയ സോഷ്യലിസ്‌റ്റ് ജനതാദള്‍, കേരള കോണ്‍ഗ്രസ് (ജോസഫ്) എന്നീ പാര്‍ട്ടികള്‍ മുന്നണിയിലേക്ക് തിരിച്ചു വരികയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
ജനങ്ങളുടെ പ്രതീക്ഷയ്‌ക്ക് അനുസരിച്ച് കാര്യക്ഷമതയോടെ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകും എന്നും ചെന്നിത്തല അറിയിച്ചു.
ഇതിനിടയില്‍ പിണറായിയുടെ പ്രസ്‌താവനയ്‌ക്ക് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും രംഗത്തെത്തിയിരുന്നു. വിട്ടുപോയ ഘടകകക്ഷികളെ സ്വാഗതം ചെയ്യുന്നുവെന്ന പിണറായിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നാണ് പന്ന്യന്‍ പറഞ്ഞത്.












Click it and Unblock the Notifications