പിണറായിക്ക് സിപിഐയുടെ പിന്തുണ

സിപിഐ ഇത്തരം ഒരു നിലപാട് നേരത്തെ തന്നെ എടുത്തിരുന്നു എന്നാണ് പന്ന്യന്‍ അറിയിച്ചത്. വിട്ടുപോയ ഘടകകക്ഷികളെ സ്വാഗതം ചെയ്യുന്നുവെന്ന പിണറായിയുടെ നിലപാട് സ്വാഗതം ചെയ്യുന്നു.
വൈകിയെങ്കിലും ഇത്തരം നിലപാട് മുന്നണിക്ക് ഗുണം ചെയ്യും. ആവശ്യമെങ്കില്‍ ചര്‍ച്ചകള്‍ക്ക് സിപിഐ മുന്‍കൈ എടുക്കും. മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ചയ്‌ക്ക് വെക്കും. പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചു.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പിണറായി സിപിഎമ്മിന്റെ നിലപാട് മാറ്റം വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്‍ഡിഎഫ് വിട്ടു പോയ സോഷ്യലിസ്‌റ്റ് ജനത, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എന്നീ പാര്‍ട്ടികള്‍ക്ക് യുഡിഎഫില്‍ നിന്നും തിരിച്ചു വരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അക്കാര്യം പരിഗണിക്കും എന്നാണ് പിണറായി വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ സോഷ്യലിസ്‌റ്റ് ജനത എവിടെ പോകണം എന്ന് പറയേണ്ടത് പിണറായി വിജയനല്ല എന്നായിരുന്നു എംപി വീരേന്ദ്രകുമാര്‍ പ്രതികരിച്ചത്. യുഡിഎഫില്‍ ഉറച്ചു നില്‍ക്കും എന്നും നയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ് എല്‍ഡിഎഫ് വിട്ടത് എന്നും അദ്ദേഹം വ്യക്തമാക്കിയത്.
പിണറായിയുടെ ലക്ഷ്യം കുതിരക്കച്ചവടമാണെന്നാണ് പിസി ജോര്‍ജ്ജ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.












Click it and Unblock the Notifications