Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ വിവാഹമോചനം കൂടുന്നു

കൊല്ലം: കേരളത്തില്‍ വിവാഹമോചനം കൂടുന്നുവെന്ന് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ. 2004ല്‍ കേരളത്തില്‍ വിവാഹമോചനം 15000ത്തോളമായിരുന്നെങ്കില്‍ 2011 ആയപ്പോള്‍ അത് 38000 കവിഞ്ഞുവെന്ന് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ.

വിവാഹമോചനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് തിരുവനന്തപുരമാണ്. രണ്ടാം സ്ഥാനം കൊല്ലത്തിനും. ഏറ്റവും കുറവ് വിവാഹമോചനം നടക്കുന്നത് വയനാട്ടിലാണ്. കൂടിയ നിരക്കിലുള്ള സ്വര്‍ണ്ണത്തിന്റേയും മദ്യത്തിന്റേയും ഉപയോഗവും കേരളം നേരിടുന്ന വലിയ വെല്ലുവിളിയാണ്.

ഇന്റര്‍നാഷണല്‍ പീപ്പിള്‍ ലീപ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ഇപ്ലോ സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഡോ.സുമിത് ദത്ത, തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ട്, കമ്യൂണിറ്റി റേഡിയോ ബെന്‍സിഗര്‍ ഡയറക്ടര്‍ ഫെര്‍ഡിനാന്‍ഡ് പീറ്റര്‍, സലില്‍ ചൗധരി ഫൗണേ്ടഷന്‍ കേരള സെക്രട്ടറി ബാബു മെയ്‌നാഡ്‌സ്, എന്നിവര്‍ക്ക് ് മുല്ലക്കര രത്‌നാകരന്‍ ക്രിയേറ്റീവ് കണ്‍സിസ്റ്റന്‍സ് അവാര്‍ഡ് സമ്മാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+