Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടരവയസ്സുകാരനെ ബ്ലേഡ് കൊണ്ട് വരഞ്ഞു

ചവറ: രണ്ടരവയസ്സുകാരനെ ബ്ലേഡ് കൊണ്ട് ശരീരമാസകലം വരഞ്ഞ മുത്തച്ഛന്‍ അറസ്റ്റില്‍. തേവലക്കര അരിനല്ലൂര്‍ തൈവിള വടക്കതില്‍ കൃഷ്ണന്‍കുട്ടി (61) യാണ് അറസ്റ്റിലായത്. രവീന്ദ്രന്റെയും സുലോചനയുടെയും മകന്‍ അതുലിനെയാണ് കൃഷ്ണന്‍കുട്ടി ബ്ലേഡ് കൊണ്ട് വരഞ്ഞ് പരിക്കേല്‍പ്പിച്ചത്.

ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കൃഷ്ണന്‍കുട്ടി സ്ഥിരമായി വീട്ടിലിരുന്ന് മദ്യപിക്കുന്നത് മകനായ രവീന്ദ്രന്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള ദേഷ്യം തീര്‍ക്കാനായി ഇയാള്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തെ തുടര്‍ന്ന് ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയ്ക്ക് 41 തുന്നലുകള്‍ വേണ്ടി വന്നു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയെ പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ തിങ്കളാഴ്ച വൈകുന്നേരമാണ് പൊലീസ് പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+