അല്‍ക്വയ്ദ രഹസ്യം അശ്ലീല സിനിമയ്ക്കുള്ളില്‍
വാഷിങ്ടണ്‍: 2008 നവംബറില്‍ മുംബൈയില്‍ നടത്തിയ ഭീകരാക്രമണത്തിന് സമാനമായ രീതിയില്‍ യൂറോപ്പിലും ആക്രമണം നടത്താനുള്ള അല്‍ക്വയ്ദയുടെ രഹസ്യ പദ്ധതിയെ സംബന്ധിച്ച രേഖകള്‍ കണ്ടെടുത്തു.
കഴിഞ്ഞ വര്‍ഷം ബര്‍ലിനില്‍ അറസ്റ്റിലായ അല്‍ക്വയ്ദ സംഘാംഗമായ യുവാവിന്റെ പക്കല്‍ നിന്ന് ലഭിച്ച മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് രഹസ്യരേഖകള്‍ കണ്ടെത്തിയത്. അശ്ലീല രംഗങ്ങള്‍ക്കൊപ്പം ഒളിപ്പിച്ചു വച്ചിരിക്കുന്ന രീതിയിലായിരുന്നു രഹസ്യ രേഖകള്‍. ഇംഗ്ലീഷ്, അറബി ഭാഷകളിലുള്ള നൂറിലേറെ അല്‍ക്വയ്ദ രേഖകളാണ് മെമ്മറികാര്‍ഡിലെ രണ്ട് അശ്ലീല സിനിമകള്‍ക്കൊപ്പം ഒളിപ്പിച്ചു വ്ച്ചിരുന്നത്.
'ഭാവിപദ്ധതികള്‍' എന്ന പേരിലുള്ള രേഖകളില്‍ ഉടമസ്ഥനെ പറ്റി സൂചനകളൊന്നുമില്ല. എന്നാല്‍ രേഖകള്‍ ഉണ്ടാക്കിയത് അല്‍ക്വയ്ദയുടെ ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ളവര്‍ തന്നെയാവാമെന്നാണ് യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങളുടെ അനുമാനം.
പുതിയ ആക്രമണ പദ്ധതികള്‍ തയ്യാറാക്കാനും ലക്ഷ്യങ്ങള്‍ കണ്ടെത്താനുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് രഹസ്യ രേഖയിലുള്ളതെന്ന് ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് 2009ല്‍ എഴുതിയുണ്ടാക്കിയതാവാമെന്നാണ് ഇവരുടെ നിഗമനം.












Click it and Unblock the Notifications