എയര്‍ടെല്‍ ലാഭത്തില്‍ ഇടിവ്

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 1401 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. എന്നാല്‍ 2012ല്‍ 1006 കോടിമാത്രമേ നേടാനായുള്ളൂ.
അതേ സമയം കമ്പനിയുടെ മൊത്തവരുമാനത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ 16293 കോടിക്കു പകരം ഇത്തവണ 18729 കോടി നേടാന്‍ സാധിച്ചു.
20 രാജ്യങ്ങളിലായി 25കോടിയോളം സംതൃപ്തരായ ഉപഭോക്താക്കളാണ് എയര്‍ടെല്ലിനുള്ളത്. റുവാണ്ടയാണ് കമ്പനി ഓപ്പറേഷന്‍ ആരംഭിച്ച പുതിയ രാജ്യം. തീര്‍ത്തും സുതാര്യമായ ഒരു ടെലികോം നയം സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് കരുതുന്നത്. മേഖലയുടെ കരുത്തുള്ള വളര്‍ച്ചയ്ക്ക് ഇത് നിര്‍ണായകമാണ്-കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സുനില്‍ മിത്തല്‍ അറിയിച്ചു.












Click it and Unblock the Notifications