വിപണിയില്‍ നേരിയ ഇടിവ്
മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും വ്യക്തമായ നേട്ടമോ കോട്ടമോ ഇല്ലാതെ ഫ്ളാറ്റായി ക്ലോസ് ചെയ്തു. മുംബൈ സൂചിക 16.90 പോയിന്റ് താഴ്ന്ന് 17301.91ലും നിഫ്റ്റി 9 പോയിന്റ് കുറഞ്ഞ് 5239.15ലും വില്‍പ്പന അവസാനിപ്പിച്ചു.
അശോക് ലെയ്‌ലന്റ്, പിപാവാവ് ഡിഫന്‍സ്, ടാറ്റാ മോട്ടോര്‍സ്, മണപ്പുറം ഫിനാന്‍സ്, സെഞ്ച്വറി ടെക്‌സ്റ്റൈല്‍സ് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. കേരള കമ്പനിയായ മണപ്പുറം 30ലാണ് വില്‍പ്പന തുടങ്ങിയത്. 28 വരെ താഴ്ന്ന ഓഹരി ക്ലോസ് ചെയ്തത് 3.67 ശതമാനം നഷ്ടത്തില്‍ 28.90ലാണ്.
സണ്‍ടിവി നെറ്റ്‌വര്‍ക്കാണ് ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത്. 286.35ല്‍ വില്‍പ്പന തുടങ്ങിയ സണ്‍ടിവി 5.12 ശതമാനം നേട്ടത്തോടെ 301ലാണ് കച്ചവടം നിര്‍ത്തിയത്. ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്, ടിടികെ പ്രസ്റ്റീജ്, എംഎംടിസി, യുനൈറ്റഡ് ബ്രിവറീസ് ഓഹരികള്‍ക്കും നല്ല ദിവസമായിരുന്നു.
ടാറ്റാ സ്റ്റീല്‍, കോള്‍ ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്കൊന്നും കാര്യമായ ചലനമില്ലാതെ പോയ ദിവസമായിരുന്നു.












Click it and Unblock the Notifications