Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന് ആന്റണിയുടെ ക്ലീന്‍ ചിറ്റ്

Rahul Gandhi
ദില്ലി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയ്ക്ക് പങ്കില്ലെന്ന് റിപ്പോര്‍ട്ട്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയെക്കുറിച്ച് പഠിക്കാനായി നിയോഗിക്കപ്പെട്ട എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ന്യൂനപക്ഷ വോട്ടുകള്‍ സ്വാധീനിക്കാനായി മുതിര്‍ന്ന നേതാക്കള്‍ നടത്തിയ സാമുദായിക പരാമര്‍ശങ്ങളാണ് യുപിയിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. രൂക്ഷമായ വിലക്കയറ്റവും അഴിമതിയും കോണ്‍ഗ്രസിന് തിരിച്ചടിയായി.

കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യവും തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമായി. രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ജനങ്ങളില്‍ എത്തിക്കുന്നതില്‍ നേതാക്കള്‍ പരാജയപ്പെട്ടു. യു.പിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അപാകതയുണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ഗോവയിലെ ഖനന അഴിമതി പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചതായി സമിതി കണ്ടെത്തി. പഞ്ചാബിലാകട്ടെ പ്രചാരണത്തിലെ പിഴവുകളാണ് പാര്‍ട്ടിയെ വിജയത്തില്‍ നിന്നകറ്റിയത്. എകെ ആന്റണിക്ക് പുറമെ ഷീലാ ദീക്ഷിത്, സുശീല്‍ കുമാര്‍ ഷിന്‍ഡെ, എന്നിവരാണ് തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് പഠിക്കാനായി നിയോഗിക്കപ്പെട്ട സമിതിയിലെ അംഗങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+