കപ്പല്‍ ഉപാധികളോടെ വിട്ടയയ്ക്കാം: കോടതി

അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് കപ്പലിലെ ജീവനക്കാരേയും നാവികസേനാ ഉദ്യോഗസ്ഥരേയും ഹാജരാക്കാമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. കപ്പലിലെ ജീവനക്കാര്‍ സമന്‍സ് ലഭിച്ച് ഏഴ് ആഴ്ചകള്‍ക്കുള്ളില്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ബാങ്ക് ഗ്യാരണ്ടിയായി മൂന്ന് കോടി രൂപ കെട്ടിവയ്ക്കണമെന്ന ആവശ്യം കപ്പല്‍ ഉടമകളും അംഗീകരിച്ചു.
വെടിയേറ്റു മരിച്ച മത്സ്യതൊഴിലാളികളുടെ ആശ്രിതരുമായി ഇറ്റാലിയന്‍ അധികൃതര്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പുകരാര്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേസില്‍ സാക്ഷികളായ നാവികരെ ആവശ്യമുള്ള സമയത്ത് എത്തിക്കാമെന്ന് ഇറ്റലി ഉറപ്പ് നല്‍കിയാല്‍ മാത്രമേ കപ്പല്‍ വിട്ടുകൊടുക്കുന്ന കാര്യം പരിഗണിക്കാനാവൂ എന്നും കോടതി അറിയിച്ചിരുന്നു.












Click it and Unblock the Notifications