വെല്ലൂര്‍: നടന്‍ ജഗതി ശ്രീകുമാറിന്റെ നിലയില്‍ നേരിയ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കാറപകടത്തില്‍ പരിക്കേറ്റ നടനെ കോഴിക്കോട് മിംസില്‍ നിന്നും വെല്ലുര്‍ സിഎംസി ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഇതിനോടകം മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനായ നടന്‍ പതിയെ സുഖം പ്രാപിച്ച് വരികയാണ്.
നാഡീസംബന്ധമായ ചികിത്സകള്‍ക്കായാണ് ഏപ്രില്‍ 12ന് ജഗതിയെ വെല്ലൂരിലേയ്ക്ക് മാറ്റിയത്. ചാലക്കുടിയില്‍ നിന്നും എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'തിരുവമ്പാടി തമ്പാന്‍' സിനിമയുടെ ലൊക്കേഷനില്‍ നിന്നും മെര്‍ക്കാറയിലെ ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ 'ഇടവപ്പാതി'യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്. തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവ കാര്‍ ഡിവൈഡറിലേയ്ക്കിടിച്ച് കയറുകയായിരുന്നു