ജീവനു ഭീഷണിയുണ്ടെന്ന് മായാവതി

തീവ്രവാദികളുടെ ഹിറ്റ്‌ലിസ്റ്റിലുള്ളതിനാല്‍ എസ്പിജി സംരക്ഷണം തന്നെ വേണം എന്നു വ്യക്തമാക്കിയിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തിയതിനുശേഷം ബിഎസ്പി നേതാവിന്റെ സുരക്ഷയില്‍ ഇളവ് വരുത്തിയിരുന്നു.
നേരത്തെ, മായാവതിയുടെ സുരക്ഷയ്ക്കായി മാത്രം 400 പോലിസുകാരെ നിയോഗിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ പോലിസുകാരുടെ എണ്ണത്തില്‍ വന്‍കുറവ് വരുത്തി. ഇപ്പോള്‍ മറ്റേത് നേതാവിനുമുള്ള സാധാരണ സുരക്ഷയാണ് മായാവതിക്കുമുള്ളത്.
ഉത്തര്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയ മായാവതിയുടെ ആസ്തി 111.64 കോടി രൂപയോളം വരും. രാജ്യസഭയിലേക്ക് നല്‍കിയ നാമനിര്‍ദ്ദേശത്തോടൊപ്പം നല്‍കിയ സ്വത്തുവിവരപട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.












Click it and Unblock the Notifications