കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനു ഭീഷണിയുണ്ടെന്ന് മായാവതി

Google Oneindia Malayalam News

Mayavati
ദില്ലി: ജീവനുഭീഷണിയുള്ളതിനാല്‍ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെ(എസ്പിജി) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി പ്രധാനമന്ത്രിക്ക് കത്തെഴുതി.

തീവ്രവാദികളുടെ ഹിറ്റ്‌ലിസ്റ്റിലുള്ളതിനാല്‍ എസ്പിജി സംരക്ഷണം തന്നെ വേണം എന്നു വ്യക്തമാക്കിയിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തിയതിനുശേഷം ബിഎസ്പി നേതാവിന്റെ സുരക്ഷയില്‍ ഇളവ് വരുത്തിയിരുന്നു.

നേരത്തെ, മായാവതിയുടെ സുരക്ഷയ്ക്കായി മാത്രം 400 പോലിസുകാരെ നിയോഗിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ പോലിസുകാരുടെ എണ്ണത്തില്‍ വന്‍കുറവ് വരുത്തി. ഇപ്പോള്‍ മറ്റേത് നേതാവിനുമുള്ള സാധാരണ സുരക്ഷയാണ് മായാവതിക്കുമുള്ളത്.

ഉത്തര്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയ മായാവതിയുടെ ആസ്തി 111.64 കോടി രൂപയോളം വരും. രാജ്യസഭയിലേക്ക് നല്‍കിയ നാമനിര്‍ദ്ദേശത്തോടൊപ്പം നല്‍കിയ സ്വത്തുവിവരപട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

English summary
Former Uttar Pradesh Chief Minister Mayawati has written to Prime Minister Manmohan Singh saying she fears for her life. The Bahujan Samaj Party (BSP) chief has sought more security.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X