അമേരിക്കന്‍ ഫെസ്റ്റിവലിനെതിരേ സിപിഎം

സംസ്ഥാനത്തു നിന്നു വേണ്ട അനുമതികളൊന്നും സ്വീകരിക്കാത്ത ഒരു പരിപാടിക്ക് പച്ചക്കൊടി കാണിക്കാന്‍ കേന്ദ്രത്തിന് എങ്ങനെ സാധിക്കുന്നു? അഗര്‍ത്തലയില്‍ ഇത്തരമൊരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്താണ്‌സിപിഎം സംസ്ഥാന സെക്രട്ടറി ബിജോണ്‍ ധര്‍ ചോദിച്ചു.
സിപിഎം അമേരിക്കയുടെ ഒന്നാം നമ്പര്‍ ശത്രുവാണ്. സാമ്രാജത്വവാദിയായ അമേരിക്കയും സിപിഎം ശത്രുക്കളുടെ പട്ടികയിലാണ് കാണുന്നത്. അമേരിക്കയുടെ കൊല്‍ക്കത്താ കോണ്‍സുലേറ്റ് ഇതിനു മുമ്പും ഇത്തരം പരിപാടികളുമായി സംസ്ഥാനത്തെത്തിയിട്ടുണ്ട്.
പശ്ചിമബംഗാള്‍ സംസ്ഥാനതിരഞ്ഞെടുപ്പില്‍ കോണ്‍സുലേറ്റിന്റെ ഗൂഡാലോചന പ്രകടമായിരുന്നു. ത്രിപുരയില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇത്തരം ഫെസ്റ്റിവലുകളെ സംശയത്തോടെ മാത്രമേ നോക്കാനാവൂ.
കോണ്‍ഗ്രസ് പാര്‍ട്ടിയും നാഷണലിസ്റ്റ് പാര്‍ട്ടി ഓഫ് ത്രിപുരയും വിഘടനവാദം പ്രോത്സാഹിപ്പാനാണ് ശ്രമിക്കുന്നത്. നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയ്ക്കുവേണ്ടി ആളെ കൂട്ടുകയാണ് രണ്ടു പാര്‍ട്ടികളുടെയും പ്രധാനപരിപാടി.












Click it and Unblock the Notifications