ഗണേഷ് വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് പിള്ള

പാര്‍ട്ടി പ്രവര്‍ത്തകരോട് മന്ത്രി മോശമായി പെരുമാറുകയാണ്. ഗണേഷ്‌കുമാര്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നില്ലെന്നും പിള്ള പരാതിയില്‍ പറയുന്നു. മുന്‍പ് ഗണേഷിനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന നിലപാടില്‍ ഉറച്ചു നിന്ന പിള്ളയെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് അനുനയിപ്പിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ എന്‍എസ്എസും ഇടപെട്ടിരുന്നു.
എന്നാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ വ്യവസ്ഥകള്‍ ഗണേഷ് അനുസരിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് പിള്ള മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയെ അനുസരിക്കാത്ത വിധം പെരുമാറിയാല്‍ ഇരിക്കുന്ന സ്ഥാനത്തിന് ഇളക്കം തട്ടുമെന്നും പിള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications