കെപിസിസി യോഗത്തില്‍ നിന്ന് മുരളി ഇറങ്ങിപ്പോയി
തിരുവനന്തപുരം: കെപിസിസി യോഗത്തില്‍ നിന്ന് കെ മുരളീധരന്‍ എംഎല്‍എ ഇറങ്ങിപ്പോയി. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ ചില പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് മുരളിയുടെ ഈ നടപടിയെന്നാണ് സൂചന.
രമേശ് ചെന്നിത്തലയുടെ പ്രസംഗം പൂര്‍ത്തിയായ ഉടനെയാണ് മുരളി യോഗവേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. അഞ്ചാം മന്ത്രി വിവാദത്തെ തുടര്‍ന്ന് ചില നേതാക്കള്‍ പാര്‍ട്ടിയുടെ അഭിപ്രായമെന്ന രീതിയില്‍ പരസ്യ പ്രസ്താവനകള്‍ നടത്തിയതിനെതിരെ ചെന്നിത്തല യോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
അഞ്ചാം മന്ത്രി വിഷയത്തില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന് താക്കീത് നല്‍കിയിട്ടും മുരളി അനുസരിയ്ക്കാന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചെന്നിത്തല കെപിസിസി യോഗത്തില്‍ മുരളീധരനെതിരെ രംഗത്തു വന്നത്.












Click it and Unblock the Notifications