നഴ്‌സുമാര്‍ക്ക് 3 ഇരട്ടി ശമ്പളം നല്‍കണം
തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ജേലി ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം മൂന്നിരട്ടി ആക്കണം എന്ന് ബലരാമന്‍ കമ്മീഷന്റെ ശുപാര്‍ശ. ജോലി സമയം എട്ടു മണിക്കൂറാക്കി ചുരുക്കണം എന്നും ബോണ്ട് വ്യവസ്ഥ ഒഴിവാക്കണം എന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തിട്ടുണ്ട്.
വിവിധ ഗ്രേഡുകളിലായി ശമ്പളം 12,900 രൂപ മുതല്‍ 21,360 രൂപ വരെയാക്കി ഉയര്‍ത്താനാണ് ശുപാര്‍ശ. സ്വകാര്യ ആശുപത്രികളിലെ ചൂഷണത്തിനെതിരെ നഴ്‌സുമാരുടെ സമരം വ്യാുകമായതിനെ തുടര്‍ന്നാണ് ഡോ. ബലരാമന്റെ അധ്യക്ഷതയില്‍ കമ്മീഷനെ നിയമിച്ചത്.
ആശുപത്രി മാനേജ്‌മെന്റുകളില്‍ നിന്നും നഴ്‌സുമാരില്‍ നിന്നും തെളിവെടുപ്പ് നടത്തിയതിനു ശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മെയ് 2, ബുധനാഴ്‌ചയാണ് കമ്മീഷന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സമര്‍പ്പിച്ചത്.
നഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടികള്‍ കൈക്കൊള്ളുന്ന അതാതു മാനേജ്‌മെന്റുകള്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിക്കണം എന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.












Click it and Unblock the Notifications