Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടഞ്ഞോടിയ ആനയെ തളച്ചു

തൃശൂര്‍: പൂരലഹരിയില്‍ മുങ്ങിയ തൃശൂരിനെ വിറപ്പിച്ച ആനയെ തളച്ചു. പൂരപ്പറമ്പില്‍ അരമണിക്കൂറോളം പരിഭ്രാന്തി പരത്തി ഇടഞ്ഞോടിയ പാറമേക്കാവിന്റെ ഉണ്ണിപ്പള്ളി കാളിദാസന്‍ എന്ന ആനയെയാണ്‌ തളച്ചത്‌.

എലഫന്റ്‌ സ്‌കോഡ്‌ എത്തിയാണ്‌ ഇടഞ്ഞ ആനയെ തളച്ചത്‌. തേക്കിന്‍കാട്‌ മൈതാനിയില്‍ കൂടി നിന്നിരുന്നവരില്‍ ചിലര്‍ക്ക്‌ നിസ്സാര പരിക്കുകള്‍ പറ്റിയെങ്കിലും ആര്‍ക്കും വലിയ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല.

തേക്കിന്‍കാട്‌ മൈതാനിയില്‍ പൂരത്തിന്‌ എവുന്നള്ളിക്കുന്നതിനിടെയാണ്‌ ആന ഇടഞ്ഞത്‌. പൂരത്തിന്‌ സമാപനം കുറിക്കുന്ന ഉപചാരം ചൊല്ലിപ്പിരിയല്‍ ചടങ്ങ്‌ ആരംഭിക്കാനിരിക്കെയാണിത്‌. ഇടഞ്ഞോടിയ ആനയുടെ പുറത്ത്‌ രണ്ട്‌ പാപ്പാന്‍മാര്‍ ഉണ്ടായിരുന്നെങ്കിലും പരിക്കൊന്നും പറ്റിയതായി റിപ്പോര്‍ട്ടില്ല.

തിരുവമ്പാടി, പാറമേക്കാവ്‌ എന്നിവിടങ്ങളിലെ 15 വീതം ആനകളുടെ അകമ്പടിയിലാണ്‌ പകല്‍പൂരം നടന്നത്‌. ഭഗവതിമാര്‍ ഫരസ്‌പരം ഉപചാരം ചൊല്ലിപ്പിരിയുന്നതാണ്‌ തൃശൂര്‍ പൂരത്തിന്റെ സമാപന ചടങ്ങ്‌.

ഇതിനിടയില്‍ പിന്നില്‍ നിന്നിരുന്ന ആന കുത്തിയതാണ്‌ കാളിദാസന്‍ ഇടയാന്‍ കാരണമായതെന്നാണ്‌ റിപ്പോര്‍ട്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+