കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാബൂള്‍ ആക്രമണത്തില്‍ എട്ടുമരണം

Google Oneindia Malayalam News

Obama
കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഏട്ടുമുട്ടലില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 17 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അഫ്ഗാനിസ്താന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയതിനു തൊട്ടുപിറകെയാണ് ആക്രമണമുണ്ടായത്. അല്‍ക്വയ്ദ തീവ്രവാദി ഒസാമ ബിന്‍ലാദനെ വധിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഒബാമയുടെ അപ്രതീക്ഷിത സന്ദര്‍ശനം. രാജ്യത്തെ സ്ഥിതിഗതികളെ കുറിച്ച് പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി ചര്‍ച്ച നടത്തിയ ഒബാമ തന്ത്രപ്രധാനമായ ഒരു കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

വിദേശികള്‍ താമസിക്കുന്ന ഗ്രീന്‍ വില്ലേജിനടുത്തായി രണ്ട് ബോംബ് സ്‌ഫോടനങ്ങളാണുണ്ടായത്. മരിച്ചവരില്‍ ഒരു വിദേശ സുരക്ഷാഭടനും അഞ്ചു സിവിലിയന്മാരും രണ്ട് അല്‍ക്വയ്ദ പ്രവര്‍ത്തകരും ഉള്‍പ്പെടും. പരിക്കേറ്റവരില്‍ ചിലര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്ക്കുള്ള മറുപടിയായാണ് ആക്രണം.

English summary
Eight people were killed and 17 injured in suicide bombings and a gunbattle in the Afghan capital Wednesday, hours after US President Barack Obama’s Kabul visit that came exactly a year after Al Qaeda chief Osama bin Laden was gunned down in Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X