ഹലോ, എക്‌സ്‌ചേഞ്ച് റേറ്റ് എത്രയാണ് ?

സാങ്കേതിക വിദ്യ വളര്‍ന്നു. ഇപ്പോള്‍ എല്ലാവരും മൊബൈലില്‍ നോക്കി കാര്യങ്ങള്‍ മനസ്സിലാക്കും. രൂപയ്ക്കു വില കുറഞ്ഞാല്‍ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ വന്‍തിരക്കാണ്.
ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് വ്യാഴാഴ്ച ഉണ്ടായത്. ഒരു ഡോളറിന് ഏകദേശം 53.24 രൂപയാണ് വില. ഇതോടെ സൗദി, ഒമാന്‍, ഖത്തര്‍ റിയാലിന്റെയും കുവൈത്തി ദിനാറിന്റെയും എമിറേറ്റ് ദീര്‍ഹത്തിന്റെയും മൂല്യം വര്‍ധിക്കും.
കഴിഞ്ഞ എട്ടുമാസമായി രൂപയുടെ മൂല്യത്തില്‍ വന്‍കുറവാണുണ്ടായിട്ടുള്ളത്. ഇന്ത്യന്‍ സാമ്പത്തികമേഖലയിലുള്ള മഌനതയാണ് രൂപയുടെ വിലയിടിവിനുള്ള പ്രധാനകാരണം. എന്തായാലും പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകര്‍ച്ചയും രാജ്യത്തിനകത്ത് വന്‍ ഭീഷണിയാകുമ്പോള്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് ആഹ്ലാദിക്കാനുള്ള സമയമാണ്.












Click it and Unblock the Notifications