സെന്‍സെക്‌സും നിഫ്റ്റിയും താഴോട്ട്

മുംബൈ ഓഹരി സൂചിക 150.72 പോയിന്റ് താഴ്ന്ന് 17151.19ലും ദേശീയ സൂചിക 50.75 പോയിന്റ് താഴേക്കിറങ്ങി 5188.40ലും ക്ലോസ് ചെയ്തു. ഏറ്റവും കൂടുതല്‍ തിരിച്ചടി ലഭിച്ചത് ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പേഴ്‌സ് ലിമിറ്റഡ് ഓഹരിക്കാണ്. 10.90 ശതമാനം ഇടിഞ്ഞ ഓഹരി 149.65ലാണ് കച്ചവടം നിര്‍ത്തിയത്.
ഹീറോ മോട്ടോര്‍കോര്‍പ്പറേഷന്‍, ആദിത്യ ബിര്‍ള നുവോ, ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ് ലിമിറ്റഡ്, ബാങ്ക് ഓഫ് ഇന്ത്യ ഓഹരികള്‍ക്കും തിരിച്ചടിയേറ്റു. അതേ സമയം, പിപാപാവ് ഡിഫന്‍സ് തകര്‍ച്ചക്കിടയിലും ഏറെ നേട്ടമുണ്ടാക്കി. 8.51 ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനി ഒറ്റ ദിവസം കൊണ്ട് നേടിയത്.
യുനൈറ്റഡ് ഫോസ്ഫറസ്, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ഷന്‍, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, വിപ്ലോ ലിമിറ്റഡ് ഓഹരികള്‍ക്കും ചെറിയ തോതില്‍ നേട്ടമുണ്ടാക്കാനായിട്ടുണ്ട്.












Click it and Unblock the Notifications