കലക്ടറെ വ്യാഴാഴ്ച മോചിപ്പിക്കും

തഡ്‌മെറ്റ്‌ല വനമേഖലയില്‍ വെച്ച് മധ്യസ്ഥര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിനിധികള്‍ക്ക് കലക്ടറെ കൈമാറാമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ മാവോവാദികള്‍ വ്യക്തമാക്കിയിരുന്നു. പരിപൂര്‍ണമായും നക്‌സല്‍ നിയന്ത്രണത്തിലുള്ള ഭൂപ്രദേശമാണിത്.
കരാര്‍ പ്രകാരം വിവിധ വകുപ്പുകളിലായി ജയിലില്‍ കഴിയുന്ന മാവോവാദികള്‍ക്കെതിരേയുള്ള കേസുകളെല്ലാം പുനരവലോകനം ചെയ്യണം. നിര്‍മലാ ബുച്ചിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെടുന്ന പ്രത്യേക കമ്മിറ്റിയാണ് ഇക്കാര്യം നിരീക്ഷിക്കേണ്ടത്. കൂടാതെ മേനോന്റെ മോചനത്തിനു പകരമായി ഒരു കൂട്ടം മാവോവാദികളെ വിട്ടയയ്ക്കുകയും വേണം. ഇത്തരത്തില്‍ പുറത്തിറങ്ങുന്നവരുടെ കേസും കമ്മിറ്റിയുടെ പരിഗണനയിലുണ്ടാവണം.
കഴിഞ്ഞ ആഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്കയച്ച ഇമെയിലില്‍ മാവവാവാദികള്‍ക്കെതിരേ കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയതാണ് അലക്‌സ് പോളിനെ തട്ടികൊണ്ടുപോകാന്‍ കാരണമെന്ന് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications