അലക്‌സ് പോള്‍ മേനോനെ വിട്ടയച്ചു

സര്‍ക്കാറിന്റെ മധ്യസ്ഥരായ നിര്‍മല ബുച്ചും എസ്എം മിശ്രയും മാവോവാദികളുടെ മധ്യസ്ഥരും തമ്മില്‍ നാലുദിവസമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അലക്‌സിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.
കഴിഞ്ഞ ഏപ്രില്‍ 21നാണ് മുപ്പത്തിരണ്ടുകാരനായ കളക്ടറെ മാവോവാദികള്‍ തട്ടിക്കൊണ്ടു പോയത്. ജയിലില്‍ കഴിയുന്ന മാവോയിസ്റ്റുകളെ വിട്ടയയ്ക്കുക, ഇവര്‍ക്കെതിരായ കേസുകള്‍ പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കലക്ടറെ ബന്ദിയാക്കയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്ത സാഹചര്യത്തിലാണ് മോചനം.
തമിഴ്‌നാട്ടിലെ തിരുനെല്‍വേലി സ്വദേശിയായ അലക്‌സ് പോള്‍ മേനോന്‍ 2006 ബാച്ച് ഐഎഎസുകാരനാണ്. പുതുതായി രൂപവത്കരിച്ച സുക്മ ജില്ലയുടെ ആദ്യത്തെ കളക്ടറാണ് ഇദ്ദേഹം.












Click it and Unblock the Notifications