കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലക്‌സ് പോള്‍ മേനോനെ വിട്ടയച്ചു

  • By Nisha Bose
Google Oneindia Malayalam News

Alex Paul Menon
റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോവാദികള്‍ തട്ടിക്കൊണ്ടു പോയ സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോനെ മോചിപ്പിച്ചു. മധ്യസ്ഥന്‍ ബിഡി ശര്‍മ്മയ്‌ക്കൊപ്പമാണ് കളക്ടറെ വിട്ടയച്ചത്.

സര്‍ക്കാറിന്റെ മധ്യസ്ഥരായ നിര്‍മല ബുച്ചും എസ്എം മിശ്രയും മാവോവാദികളുടെ മധ്യസ്ഥരും തമ്മില്‍ നാലുദിവസമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അലക്‌സിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.

കഴിഞ്ഞ ഏപ്രില്‍ 21നാണ് മുപ്പത്തിരണ്ടുകാരനായ കളക്ടറെ മാവോവാദികള്‍ തട്ടിക്കൊണ്ടു പോയത്. ജയിലില്‍ കഴിയുന്ന മാവോയിസ്റ്റുകളെ വിട്ടയയ്ക്കുക, ഇവര്‍ക്കെതിരായ കേസുകള്‍ പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കലക്ടറെ ബന്ദിയാക്കയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്ത സാഹചര്യത്തിലാണ് മോചനം.

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി സ്വദേശിയായ അലക്‌സ് പോള്‍ മേനോന്‍ 2006 ബാച്ച് ഐഎഎസുകാരനാണ്. പുതുതായി രൂപവത്കരിച്ച സുക്മ ജില്ലയുടെ ആദ്യത്തെ കളക്ടറാണ് ഇദ്ദേഹം.

English summary
Bringing smiles on the faces of family and friends, abducted Sukma collector Alex Paul Menon has been released by the Maoists on Thursday afternoon.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X