കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോറ്റാന്‍ പറ്റാത്തവര്‍ കെട്ടാന്‍ നില്‍ക്കരുത്

Google Oneindia Malayalam News

Syamala
മുംബൈ: ഭാര്യയെ സംരക്ഷിക്കാനുള്ള ശേഷിയില്ലെങ്കില്‍ വിവാഹം കഴിക്കരുതെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചന കേസുമായി ബന്ധപ്പെട്ട കുടുംബകോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ച ആര്‍ട്ട് ഡയറക്ടര്‍ക്കാണ് കോടതിയുടെ ശാസന ലഭിച്ചത്.

മാലാഡ് സ്വദേശിയായ ദീപക്കിന്റെ വിവാഹമോചന ആവശ്യം നിരാകരിച്ച കുടുംബകോടതി ഭാര്യ ദീപയ്ക്ക് പ്രതിമാസം 6000 രൂപവീതം ചെലവിനു നല്‍കണമെന്നും വിധിച്ചിരുന്നു.

കൂടാതെ നഷ്ടപരിഹാരമായി 2.76 ലക്ഷം രൂപ നല്‍കാനുള്ള കോടതി വിധിയും ദീപക് പാലിച്ചിട്ടില്ലെന്ന് ദീപയുടെ അഭിഭാഷകന്‍ കോടതി അറിയിച്ചു. വിവാഹത്തിനുശേഷം ഭാര്യയെ നോക്കാന്‍ കഴിയില്ലെന്ന് ഒരു ഭര്‍ത്താവിനും പറയാന്‍ അവകാശമില്ല. സാമ്പത്തിക ഭദ്രതയില്ലെന്നു തോന്നിയാല്‍ വിവാഹത്തിനേ നില്‍ക്കരുത്-വിധി പ്രഖ്യാപിച്ചു കൊണ്ട് ജസ്റ്റീസ് മജുംദാര്‍ പറഞ്ഞു.

2005 സെപ്തംബര്‍ 30നാണ് വിവാഹം നടന്നത്. 2006 മെയ് നാലിന് മാതാപിതാക്കളുടെ വീട്ടിലേക്ക് പോയ ദീപ പിന്നെ തിരിച്ചുവന്നില്ലെന്നാണ് ദീപക്കിന്റെ പരാതി. 2008ലാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.

English summary
Don't marry if you cannot maintain a wife, the Bombay high court on Wednesday told an art director while hearing his appeal against the family court's order rejecting his divorce plea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X