രാഷ്ട്രപതി: മമത യുപിഎയ്‌ക്കൊപ്പം
ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യുപിഎ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചതായി സൂചന. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി മമത വ്യാഴാഴ്ച വൈകുന്നേരം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തും. പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന മമതയുടെ ആവശ്യം യുപിഎ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ മമത കാലുമാറിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി കോണ്‍ഗ്രസ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ധനമന്ത്രി പ്രണബ് മുഖര്‍ജിയേയോ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയേയോ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കമെന്നാണ് കോണ്‍ഗ്രസിന്റെ താത്പര്യം. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തനിക്ക് പ്രത്യേക താത്പര്യങ്ങളില്ലെന്നും സോണിയ നിര്‍ദേശിക്കുന്നയാളെ പിന്തുണയ്ക്കാമെന്നും മമത കേന്ദ്രമന്ത്രി കമല്‍നാഥിനെ അറിയിച്ചുവെന്നാണ് സൂചന.
കലാമിനെ വീണ്ടും രാഷ്ട്രപതിയാക്കുന്നതിനോട് തനിയ്ക്ക് താത്പര്യമില്ലെന്നും മമത സൂചിപ്പിച്ചു. അതേസമയം പ്രണബിനേയോ ഹമീദ് അന്‍സാരിയേയോ പിന്തുണയ്ക്കുന്നതില്‍ തങ്ങള്‍ക്കും എതിര്‍പ്പില്ലെന്ന് ഡിഎംകെയും വ്യക്തമാക്കി.












Click it and Unblock the Notifications