കോണ്‍ഗ്രസിന് ദോഷം വരുത്തിയവര്‍ക്കെതിരേ നടപടി

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടി നേരിട്ടു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വാക്കുകള്‍ക്ക് എപ്പോഴും വിലയുണ്ടാകുമെന്നു പറഞ്ഞ രാഹുല്‍ 2014 ലോക്‌സഭാ തെരഞ്ഞടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കേണ്ട ചുമതലയും അവര്‍ക്കാണെന്നറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയെക്കുറിച്ച് പഠിക്കാനായി നിയോഗിക്കപ്പെട്ട എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ബുധനാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ന്യൂനപക്ഷ വോട്ടുകള്‍ സ്വാധീനിക്കാനായി കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ നടത്തിയ സാമുദായിക പരാമര്‍ശങ്ങളാണ് യുപിയിലെ കോണ്‍ഗ്രസിനേറ്റ പരാജയത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. യുപിയില്‍ രാഹുല്‍ കഠിനാധ്വാനം ചെയ്‌തെങ്കിലും അതിന്റെ ഫലം ജനങ്ങളിലേയ്‌ക്കെത്തിക്കാന്‍ നേതാക്കള്‍ക്കായില്ലെന്നും സമിതി കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications