രാജിവെക്കില്ലെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

അച്ഛനും, കേരള കോണ്‍ഗ്രസ്(ബി) നേതാവുമായ ആര്‍ ബാലകൃഷ്‌ണപിള്ള തന്റെ രാജി ആവശ്യപ്പെട്ടു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഗണേഷ് - പിള്ള ചര്‍ച്ച പരിഹരിക്കാന്‍ വീണ്ടും ചര്‍ച്ച നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഗണേഷിന്റെ പ്രതികരണം.
ചലച്ചിത്ര വികസസന കോര്‍പറേഷനില്‍ ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ അംഗങ്ങളായതില്‍ പ്രയോജനമുണ്ട്. ലാഭകരമല്ലാതെ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ തിയറ്ററുകള്‍ കോര്‍പറേഷന്റെ ഇടപെടല്‍ മൂലം ജനകീയ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. അവ ഇപ്പോള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ചലച്ചിത്ര വികലന കോര്‍പറേഷനില്‍ സിനിമാ പ്രവര്‍ത്തകരെ തിരുകിക്കയറ്റി എന്നതാണ് ഗണേഷിനെതിരെ പാര്‍ട്ടി നേതൃത്വം ഉന്നയിച്ചിരിക്കുന്ന പ്രധാന ആരേപണം. ഇതിന് ഒരു വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും നേതൃത്വം നല്‍കിയ ഒത്തു തീര്‍പ്പു ചര്‍ച്ചയിലെ വ്യവസ്ഥകള്‍ ഗണേഷ് പാലിക്കുന്നില്ലെന്നും പറഞ്ഞ് ആര്‍ ബാലകൃഷ്‌ണപിള്ള രംഗത്തെത്തിയിരുന്നു.
ചര്‍ച്ചയ്‌ക്കു ശേഷവും ഗണേഷിനെ മന്ത്രി സ്ഥാനത്തു നിന്നും നീക്കണം എന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് ബാലകൃഷ്‌ണപിള്ള. അച്ഛനും മകനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ എന്‍എസ്‌എസ് നേതൃത്വവും ഇടപ്പെട്ടിരുന്നു.
ഗണേഷിനെതിരെ വേണ്ടി വന്നാല്‍ കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കും എന്നുവരെ പിള്ള പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് എല്ലാവരോടും കൂറുണ്ടെന്നു പറഞ്ഞ് ഗണേഷ് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ എംഎല്‍എ സ്ഥാനവും രാജിവെക്കും എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications