ശമ്പളവര്‍ധന അംഗീകരിക്കില്ല:ആശുപത്രി മാനേജ്‌മെന്റ്

റിപ്പോര്‍ട്ട് തികച്ചും ഏകപക്ഷീയമാണെന്നും മാനേജ്‌മെന്റിന് പറയാനുള്ളത് കമ്മീഷന്‍ കേട്ടില്ല എന്നുമാണ് അസ്സോസിയേഷന്‍ അംഗങ്ങളുടെ ആരോപണം.
സ്വകാര്യ ആശുപത്രികളില്‍ മൂന്ന് ഷിഫ്‌റ്റ് നടപ്പാക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ല. ഇത് വിരോധാഭാസം ആണ്. കാരണം സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ട് ഷിഫ്‌റ്റ് സംവിധാനമാണുള്ളത്.
അതുപോലെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ കമ്മീഷന് അധികാരമില്ല എന്നും അസ്സോസിയേഷന്‍ ആരോപിച്ചു. അതേസമയം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും, അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തും എന്നും നഴ്‌സുമാരുടെ സംഘടന മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications