യുവതി ചോരക്കുഞ്ഞിനെ കൊന്ന് ബാഗിലിട്ടു
തിരുവനന്തപുരം: ചോരക്കുഞ്ഞിനെ കൊന്ന്, മൃതദേഹം ബാഗിലിട്ടു വന്ന യുവതി പൊലീസ് പിടിയില്‍. പ്രസവിച്ച ഉടനെ കുഞ്ഞിനെ കുളിമുറിയില്‍ വച്ച് കൊലപ്പെടുത്തി മൃതദേഹം ബാഗില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു.
24 വയസ്സുകാരി കിളിമാനൂര്‍ സ്വദേശി നീതുവാണ് പൊലീസ് പിടിയിലായത്. കുഞ്ഞ് അവിഹിതബന്ധത്തില്‍ ഉണ്ടായതായതിനാല്‍ ആണത്രെ കൊലപ്പെടുത്തിയത്.
അമിതരക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലെത്തിയപ്പോള്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരമറിയിച്ചത്.
യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പ്രസവം നടന്നത് മനസ്സിലാക്കുകയായിരുന്നു. യുവതിയെ ലേബര്‍ റൂമിലേക്ക് മാറ്റിയ ശേഷം പൊലീസില്‍ വിവരം അറിയിക്കുകയാണ് ഉണ്ടായത്.












Click it and Unblock the Notifications