ഖുറാന്‍ കത്തിച്ചതിനെ പാകിസ്താന്‍ അപലപിച്ചു
ഇസ്ലാമാബാദ്: ഫ്‌ളോറിഡയില്‍ വിശുദ്ധഗ്രന്ധമായ ഖുറാന്‍ കത്തിച്ചതിനെ പാകിസ്താന്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. അമേരിക്കന്‍ വികാരിയായ ടെറി ജോണ്‍സാണ് ഖുറാന്‍ കോപ്പികള്‍ കത്തിച്ചത്.

മതപ്രചാരകനായ യൂസുഫ് നദര്‍ഖാനിയെ ഇറാന്‍ ജയിലിലടച്ചതില്‍ പ്രതിഷേധിച്ചാണ് ഡോവ് വേള്‍ഡ് ഓഫ് ഖുട്രീച്ച് സെന്ററിന്റെ തലവനായ ടെറി ഖുറാന്‍ കത്തിച്ചത്. ഇത്തരം വിവേകശൂന്യമായ പ്രവര്‍ത്തികള്‍ ലോകത്ത് വെറുപ്പും വിദ്വേഷവും വളര്‍ത്തും-വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
2009ലാണ് നദര്‍ഖാനിയെ ഇറാന്‍ അറസ്റ്റ് ചെയ്തത്. മതപരിവര്‍ത്തനത്തിനു ശ്രമിച്ചതിന്റെ പേരില്‍ ജയിലിലായ അമേരിക്കക്കാരന് വധശിക്ഷ വിധിച്ചിരുന്നെങ്കിലും കഴിഞ്ഞ ഫെബ്രുവരിയില്‍ കീഴ്‌ക്കോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കിയിരുന്നു.
അഫ്ഗാനിസ്താനിലെ നാറ്റോ സേനയുടെ സുരക്ഷ പരിഗണിച്ച് ഖുറാന്‍ കത്തിക്കുന്നതില്‍ നിന്നു പിന്‍വാങ്ങണമെന്ന് പെന്റഗണ്‍ ടെറി ജോണ്‍സിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതു ചെവികൊള്ളാന്‍ തയ്യാറായില്ല.












Click it and Unblock the Notifications