മൗറീഷ്യസ് ടാക്‌സ് നിയമഭേദഗതി, വിപണി ഇടിഞ്ഞു

ഏറ്റവും കരുത്തുള്ള സപ്പോര്‍ട്ടിങ് ലെവലായി പരിഗണിക്കുന്ന 17000ഉം തകര്‍ത്ത് താഴേക്കിറങ്ങിയ സെന്‍സെക്‌സ് ഉച്ചയാകുമ്പോഴേക്കും 300 പോയിന്റിലധികം താഴോട്ടിറങ്ങി.
നിഫ്റ്റി 95 പോയിന്റ് ഇടിഞ്ഞ് 5093ലാണ് വില്‍പ്പന തുടരുന്നത്. മൗറീഷ്യസുമായുള്ള നികുതി കരാര്‍ മൂലം ഓരോ വര്‍ഷവും 6000 ലക്ഷം അമേരിക്കന്‍ ഡോളറാണ് നഷ്ടപ്പെടുന്നത്. കൂടാതെ മൗറീഷ്യസിന്റെ നിരവധി വിധ്വംസകപ്രവര്‍ത്തകര്‍ ഇന്ത്യയിലേക്ക് ഫണ്ട് ഒഴുക്കുന്നതിന്റെ ഭവിഷ്യത്തും അലട്ടുന്നുണ്ട്.
മൗറീഷ്യസുമായുള്ള കരാര്‍ പ്രകാരം അവിടെ നിന്നെത്തുന്ന പണത്തിന് ഇന്ത്യ നികുതി ചുമത്തില്ല. ഈ അവസരം മുതലാക്കി നിരവധി വിദേശനിക്ഷേപസ്ഥാപനങ്ങള്‍ മൗറീഷ്യസിലൂടെയാണ് ഇന്ത്യയില്‍ നിക്ഷേപിക്കുന്നത്. രാജ്യത്തേക്ക് ഇതുവരെ ഒഴുകിയതില്‍ 40 ശതമാനവും ഈ റൂട്ടിലൂടെയായിരുന്നുവെന്ന് പറയുമ്പോള്‍ സംഗതി എളുപ്പം മനസ്സിലാകും.












Click it and Unblock the Notifications