കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൗറീഷ്യസ് ടാക്‌സ് നിയമഭേദഗതി, വിപണി ഇടിഞ്ഞു

Google Oneindia Malayalam News

Sensex
മുംബൈ: ഇരട്ടനികുതി ഒഴിവാക്കുന്നതു സംബന്ധിച്ച് മൗറീഷ്യസുമായുള്ള കരാര്‍ പുനപ്പരിശോധിക്കുമെന്ന കേന്ദ്ര ധനകാര്യസഹമന്ത്രി എസ് എസ് പളനിമാണിക്കത്തിന്റെ പ്രസ്താവനയെ തുടര്‍ന്ന് ഓഹരി വിപണി ഇടിഞ്ഞു.

ഏറ്റവും കരുത്തുള്ള സപ്പോര്‍ട്ടിങ് ലെവലായി പരിഗണിക്കുന്ന 17000ഉം തകര്‍ത്ത് താഴേക്കിറങ്ങിയ സെന്‍സെക്‌സ് ഉച്ചയാകുമ്പോഴേക്കും 300 പോയിന്റിലധികം താഴോട്ടിറങ്ങി.

നിഫ്റ്റി 95 പോയിന്റ് ഇടിഞ്ഞ് 5093ലാണ് വില്‍പ്പന തുടരുന്നത്. മൗറീഷ്യസുമായുള്ള നികുതി കരാര്‍ മൂലം ഓരോ വര്‍ഷവും 6000 ലക്ഷം അമേരിക്കന്‍ ഡോളറാണ് നഷ്ടപ്പെടുന്നത്. കൂടാതെ മൗറീഷ്യസിന്റെ നിരവധി വിധ്വംസകപ്രവര്‍ത്തകര്‍ ഇന്ത്യയിലേക്ക് ഫണ്ട് ഒഴുക്കുന്നതിന്റെ ഭവിഷ്യത്തും അലട്ടുന്നുണ്ട്.

മൗറീഷ്യസുമായുള്ള കരാര്‍ പ്രകാരം അവിടെ നിന്നെത്തുന്ന പണത്തിന് ഇന്ത്യ നികുതി ചുമത്തില്ല. ഈ അവസരം മുതലാക്കി നിരവധി വിദേശനിക്ഷേപസ്ഥാപനങ്ങള്‍ മൗറീഷ്യസിലൂടെയാണ് ഇന്ത്യയില്‍ നിക്ഷേപിക്കുന്നത്. രാജ്യത്തേക്ക് ഇതുവരെ ഒഴുകിയതില്‍ 40 ശതമാനവും ഈ റൂട്ടിലൂടെയായിരുന്നുവെന്ന് പറയുമ്പോള്‍ സംഗതി എളുപ്പം മനസ്സിലാകും.

English summary
Sentiment on Dalal Street turned negative immediately after Minister of State for Finance S.S. Palanimanickam told lawmakers that India is considering a review of the Double Taxation Avoidance Treaty with Mauritius to raise revenues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X