ബാംഗ്ലൂര്‍: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ പ്രാരംഭ് എന്നു പേരില്‍ സേവനപദ്ധതിയുമായി നാഷണല്‍ ഒളിംപ്യാഡ് ഫൗണ്ടേഷന്‍ രംഗത്ത്. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രതിഭാനിര്‍ണയ പരീക്ഷകള്‍ നടത്തുന്ന ഗ്രൂപ്പാണ് നാഷണല്‍ ഒളിംപ്യാഡ് ഫൗണ്ടേഷന്‍.
ക്രൈ, സ്‌മൈല്‍ ഫൗണ്ടേഷന്‍, ടീച്ച് ഫോര്‍ ഇന്ത്യ, വേദ് വ്യാസ് ഫൗണ്ടേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ മാതൃകയില്‍ എല്ലാ കുട്ടികള്‍ക്കും ഭക്ഷണവും വിദ്യാഭ്യാസവും ഉറപ്പുനല്‍കുകയാണ് പ്രാരംഭിന്റെ ലക്ഷ്യം. പരിശീലപരിപാടികളിലൂടെയും പരീക്ഷകളിലൂടെയും കുട്ടികളെ കണ്ടെത്തുകയും അവര്‍ക്കുവേണ്ട അവസരങ്ങള്‍ ഒരുക്കി കൊടുക്കുകയാണ് സംഘടനയുടെ ലക്ഷ്യം. നിലവിലുള്ള വിദ്യാഭ്യാസമേഖലയില്‍ സമഗ്രമായ മാറ്റം ലക്ഷ്യംവെച്ചുകൊണ്ട് അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനും പദ്ധതിയുണ്ട്.
2012-13 ഓടെ 25000ഓളം കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കി കൊടുക്കുകയാണ് ലക്ഷ്യം.
National Olympiad Foundation feels immense pleasure to introduce you to our new project “Prarambh” which is all about working for an all round development of children belonging to families below poverty line.